ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്കോട് സ്വദേശിയായ യുവാവ് മരിച്ചു
കാസർകോട്: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാങ്കോട് സി.എച്ച്. മുഹമ്മദ് കോയ റോഡിലെ അഹ്മദ് കബീർ (26) ആണ് മരിച്ചത്. ഈമാസം 23-ന് പുലർച്ചെ മൂന്ന് മണിയോടെ തളങ്കര പള്ളിക്കാലിലായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ കബീറിനെ വഴിയാത്രക്കാരാണ് ആശു പത്രിയിലെത്തിച്ചത്. ആദ്യം കാസർകോട്ടെ ആശുപത്രിയിലും പിന്നീട് പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്കും എത്തിച്ചിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച വൈകുന്നേരം മരണം സംഭവിച്ചു. ഡാനി അബ്ദുള്ളയുടെയും ജമീലയുടെയും മകനാണ്. സഹോദരങ്ങൾ: ബൽകീസ്, റുമൈസ, റംസീന, അമീറ, സമീറ, സകീറ.