ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
കാസർകോട്: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. 20കാരിയുടെ പരാതി പ്രകാരം തിരുവനന്തപുരം, ആറ്റിങ്ങൽ ശ്യാംജിത്തി(26)തിരെ നീലേശ്വരം പൊലീസ് പോക്സോ പ്രകാരവും ബലാത്സംഗത്തിനും കേസെടുത്തു. പെൺകുട്ടിക്കു പ്രായപൂർത്തിയാകുന്നതിനു മുമ്പാണ് ശ്യാംജിത്ത് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ശ്യാംജിത്ത് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിനു മുമ്പും അതിനു ശേഷവും ഉഡുപ്പി, കൊല്ലൂർ എന്നിവിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. താൻ കബളിപ്പിക്കപ്പെട്ടുവെന്നു വ്യക്തമായതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.