ഹോട്ടല്‍ വ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച; വെള്ളിയാഭരണങ്ങളും വിലപ്പെട്ട രേഖകളും പണവും കവര്‍ന്നു
പെര്‍മുദയിലെ ഹോട്ടല്‍ വ്യാപാരിയായ രാമകൃഷ്ണന്റെ വീട്ടില്‍ കവര്‍ച്ച. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഹോട്ടലില്‍ നിന്നും രാത്രി വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷണ സംഘം വെള്ളിയാഭരണങ്ങളും ഇരുപതിനായിരം രൂപയും വിലപ്പെട്ട രേഖകളും കവര്‍ന്നു. കുമ്പള പൊലീസും ഡോഗ് സ്ക്വാഡും ഫിഗര്‍പ്രിന്റ് വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 2017ലും ഇതേ രീതിയില്‍ വീട് പൊളിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നിരുന്നു.