തൃശൂരില്‍ 120 കിലോ സ്വര്‍ണം പിടിച്ചെടുത്തു; കേരളത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ്
തൃശൂരില്‍ 104 കിലോ സ്വര്‍ണം കണ്ടെത്തിയത് കേരളത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡില്‍. ‘ടെറെ െദല്‍ ഓറോ’ (സ്വര്‍ണഗോപുരം) എന്നു പേരിട്ട പരിശോധനയില്‍ പങ്കെടുത്തത് 700 ഉദ്യോഗസ്ഥര്‍. ആറുമാസത്തെ ആസൂത്രണത്തിനൊടുവിലായിരുന്നു റെയ്ഡ് നടത്തിയത്. ക്ലാസെന്നു പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരെ വിളിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 5% വരെ പിഴ ഈടാക്കും. കള്ളക്കടത്ത് സ്വര്‍ണം ഉണ്ടോയെന്നും പരിശോധിക്കും.
ജിഎസ്ടി ഇന്റലിജൻസിലെ 650 ഉദ്യോഗസ്ഥർ തൃശൂരിൽ റെയ്ഡിനായി പുറപ്പെട്ടത് വിനോദസഞ്ചാരികൾ ചമഞ്ഞ് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എറണാകുളത്തും തൃശൂരിലുമായി ഉദ്യോഗസ്ഥർ സംഘടിച്ചു. പരിശീന ക്ലാസെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരെ വരുത്തിയത്. റെയ്ഡ് വിവരം ചോരാതിരിക്കാനായിരുന്നു ഇത്. തൃശൂരിൽ വന്ന ശേഷം വിനോദസഞ്ചാര ബാനർ ബസിൽ കെട്ടി. 75 ഇടങ്ങളിൽ ഒരേ സമയം ഉദ്യോഗസ്ഥർ കയറി. സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
സ്റ്റോക്ക് റജിസ്റ്ററിൽ ഉള്ളതിനേക്കാൾ സ്വർണം പല സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചു. ഒരു കിലോ സ്വർണം കണക്കിൽപ്പെടാതെ പിടിച്ചാൽ അഞ്ചു ശതമാനം വരെ പിഴ .
72 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണത്തിന്റെ വില. പിടിച്ചെടുത്ത 104 കിലോ ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി . സ്വർണ ഗോപുരം എന്ന പേരിട്ടാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിശോധന നടന്നത്.