കാസർകോട് :കേരള തുളു അക്കാദമിയുടെ ആസ്ഥാന മന്ദിരമായ തുളു ഭവന സമുച്ചയത്തിന്റെ ഒന്നാം ഘട്ടം മാർച്ച 15 ന് നാടിനു സമർപ്പിക്കും.കെട്ടിടത്തിന്റെ ഉദ്ഘാടനം സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ നിർവ്വഹിക്കും .മഞ്ചേശ്വരം ഹൊസങ്കടിക്ക് സമീപം കടമ്പാർ ഗ്രാമത്തിൽ ദുർഗിപ്പള്ളയിലാണ് തുളു ഭവന സമുച്ചയം ഉയരുന്നത്.2019 .ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ നിയമസഭാ സ്പീക്കർ ശ്രീ രാമകൃഷ്ണനാണ് തുളു ഭവനത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.25 ലക്ഷം രൂപ ചെലവിട്ടാണ് ഒന്നാം ഘട്ടം നിർമിച്ചത്.ഈ കെട്ടിടത്തിൽ അക്കാദമി ഓഫീസിന് പുറമെ മീറ്റിങ് ഹാൾ ,ലൈബ്രറിഎന്നിവയും സജ്ജമാക്കിയിട്ടുണ്ട്.സമുച്ചയത്തിനായി മുൻ എം.എൽ.എ സി.എഛ് .കുഞ്ഞമ്പുവിന്റെ ശ്രമഫലമായി വി.എസ.അച്യുതാനന്ദന് സർക്കാർ അനുവദിച്ച ഒരേക്കർ സ്ഥലത്താണ് സമുച്ചയം ഉയരുന്നത്.
സമുച്ചയത്തിന്റെ ഉത്ഘാടന സംഘടനാ സമിതി രുപീകരണയോഗം മാർച്ച 8 ന് ഞായറാഴ്ച ഹൊസങ്കടി ഗേറ്റ് വേ ഹാളിൽ രാവിലെ പത്തുമണിക്ക് ചേരും .അക്കാദമി ട്രഷററായ ജില്ലാ കളക്ടർ ഡോ .ഡി.സജിത്ത് ബാബുവിന്റെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ ചേർന്ന യോഗം അക്കാദമിയുടെ ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു.
ചെയര്മാന് ഉമേഷ്.എം.സാലിയാൻ അധ്യക്ഷനായി.മെമ്പർമാരായ ഗീതാ സമാനി ,രാമകൃഷ്ണ കടമ്പാർ ,ബാലകൃഷ്ണ ഷെട്ടിഗാർ, രാധാകൃഷ്ണ ഉളിയത്തടുക്ക,ഭാരതീബാബു,സച്ചിതാ റായി,അക്കാദമി സെക്രെട്ടറി പ്രദീപ് കുമാർ ദൈഗോളി എന്നിവർ സംബന്ധിച്ചു .