ഭർതൃപിതാവ് ബലാത്സംഗം ചെയ്തതായി പരാതി; അഞ്ചുപേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു
കാസർകോട്: ഭർതൃപിതാവ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭർത്താവ്, ഭർതൃമാതാവ്, ഭർതൃസഹോദരൻ, ഭർതൃസഹോദരിയുടെ ഭർത്താവ് എന്നിവർക്കെതിരെ ഗാർഹിക പീഡനത്തിനും കേസെടുത്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 36കാരിയാണ് പരാതിക്കാരി. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണ് യുവതിയുടെ ഭർത്താവും ബന്ധുക്കളും. 2010 മുതൽ 2021 വരെയുള്ള വിവിധ സമയങ്ങളിൽ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.