സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർ മരിച്ചു
തൃശൂർ: കരുവന്നൂരിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു. തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടിൽ നിജോയാണ് മരിച്ചത്. കരുവന്നൂർ ചെറിയപാലത്തിൽ രാവിലെ പത്തിനാണ് സംഭവം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു.