മദ്രസാ ബോർഡുകൾ പിരിച്ചുവിടൽ; തുടർനടപടികൾ സുപ്രിം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: മദ്രസാ ബോർഡുകൾ പിരിച്ചു വിടണമെന്നും മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശയിന്മേൽ തുടർ നടപടിയെടുക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തു. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷൻ നേരത്തെ നിർദ്ദേശം നൽകിയത്. ഇതിനെതിരെ ജംഇയ്യത്തുൽ ഉലമ ഹിന്ദ് നൽകിയ ഹർജികൾ പരിഗണിച്ചുകൊണ്ടാണ് സുപ്രിംകോടതി സ്റ്റേ അനുവദിച്ചു കൊണ്ട് ഉത്തരവായത്. സ്റ്റേ അനുവദിച്ചതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു.