മലപ്പുറത്ത് ഭീകരർ കള്ളപണം എത്തിച്ചു, 26പേർക്കെതിരേ ഇ.ഡി കേസ്
മലപ്പുറം കേന്ദ്രീകരിച്ച് വൻ ഹവാല പണം ഭീകര സംഘടന ഒഴുക്കി. നിരോധിത പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഉൾപ്പെടെ 26 പേർക്കെതിരെ കള്ളപണം ഹവാല പണം എന്നിവക്കെതിരായ വകുപ്പ് ചുമത്തി ഇ ഡി കേസ്. ഇതോടെ മലപ്പുറം മഞ്ചേരി കേന്ദ്രീകരിച്ച് നടന്ന വൻ കള്ളപണ, ഹവാല ഇടപാടുകളുടെ ചുരുളുകൾ ഇ ഡി പുറത്ത് കൊണ്ടുവരുന്നു.
പ്രതികളിൽ 5 പേരും സിദ്ദിഖ് കാപ്പൻ പ്രതിയായ ഭീക കേസിലെ കൂട്ടുപ്രതികൾ. പോപ്പുലർ ഫ്രണ്ട് ഇന്ത്യയിലേക്ക് പണം എത്തിച്ച് മലപ്പുറത്ത് താവളമാക്കിയതിന്റെ സാമ്പത്തിക ചുരുളുകൾ അഴിക്കുകയാണിപ്പോൾ ഇ ഡി. 13000 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഈ ഹവാല ഇറ്റപാടിൽ കണ്ണികളായി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ ഹവാല പണം ഇറ്റപാടിനായി ദുരുപയോഗം ചെയ്തു. പണത്തിന്റെ യഥാർഥ കണക്ക് ഇനിയും പുറത്ത് വരാനിരിക്കുന്നതേ ഉള്ളു. പ്രതികളുടെ എണ്ണം കൂടും.
ഹവാല പണത്തിന്റെ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഇ ഡി പോപ്പുലർ ഫ്രണ്ടിൻ്റെ 62 കോടി രൂപയുടെ സ്വത്തുകൾ കണ്ടു കെട്ടി. മലപ്പുറം മഞ്ചേരിയിലെ മതം മാറ്റ കേന്ദ്രം എന്ന് ആരോപണം ഉയരുന്ന സത്യസരണിയുടെ ഉൾപ്പെടെ സ്വത്തുക്കൾ ഇതിൽ ഉൾപ്പെടും എന്നും വിവരങ്ങൾ ഉണ്ട്.
ഹത്രാസ് വർഗീയ കലാപ ശ്രമ കേസിലെ യു എ പി എ പ്രതി മലപ്പുറത്തേ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്നതോടെയാണ് ഹവാല കേസിന്റെ അന്വേഷണ തുടക്കം. ഹത്രാസ് കലാപ കേസിൽ യുപി പൊലീസ് 2020 ഒക്ടോബർ അഞ്ചിന് അറസ്റ്റു ചെയ്ത സിദ്ദിഖ് കാപ്പനെ ഇഡി സംഘം ജയിലിൽ ചോദ്യം ചെയ്തപ്പോഴാണ് ഹത്രാസ് മിഷനു പണം അയച്ച അഞ്ചൽ സ്വദേശിയും ക്യാംപസ് ഫ്രണ്ട് ജനറൽ സെക്രട്ടറിയുമായ റൗഫ് ഷെരീഫിനെ കുറിച്ച് വിവരം കിട്ടിയത്. ഡൽഹിയിലെ ഇഡി ഓഫിസിൽ ഹാജരാകാൻ റൗഫിനു നോട്ടീസ് കൊടുത്തപ്പോൾ കോവിഡ് ആണെന്നു പറഞ്ഞ് ഒഴിഞ്ഞു മാറി. കുടുങ്ങുമെന്നു പേടിച്ച് ഗൾഫിലേക്ക് മുങ്ങാൻ ശ്രമിച്ച റൗഫിനെ 2020 ഡിസംബർ 12 നു തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ഇഡി അറസ്റ്റു ചെയ്തു.
ഇപ്പോൾ ഹവാല കേസിൽ പ്രതികലായ 26പേരിൽ 5 പേരും സിദ്ദിഖ് കാപ്പന്റെ കേസിലെ കൂട്ടുപ്രതികളാണ്. സൂത്രധാരനായ റൗഫിനെ ഇഡി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പിഎഫ്ഐയുടെ ഹവാല ശൃംഗലയുടെ ചുരുൾ നിവർന്നത്. ഗൾഫ് രാജ്യങ്ങളിലുള്ള 13,000 പി എഫ് ഐ പ്രവർത്തകരുടെ എൻആർഐ അക്കൗണ്ടുകൾ മുഖേനയാണ് പി എഫ് ഐ ഖത്തർ ഫണ്ട് ഇന്ത്യയിലേക്ക് അയച്ചിരുന്നതെന്നു വെളിപ്പെട്ടു. ഗൾഫ് അക്കൗണ്ടുകൾ ഇഡി നിരീക്ഷണത്തിലായതോടെയാണ് പി എഫ് ഐ സ്വർണക്കടത്തിനു കൂടുതൽ പ്രാധാന്യം നൽകിയത്.
പോപ്പുലർ ഫ്രണ്ട് നേതാക്കളായ അബ്ദുൽ റസാഖ്, എം.കെ. അഷ്റഫ് എന്നിവരാണ് തൻ്റെ ബിസിനസ് സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിച്ചിരുന്നതെന്ന റൗഫിൻ്റെ മൊഴി നിർണായകമായി. ഇവരെ രഹസ്യമായി നിരീക്ഷിച്ച ഇഡി പി എഫ് ഐ യുടെ ഫണ്ട് നിക്ഷേപിക്കുന്ന രഹസ്യ മാർഗങ്ങൾ കണ്ടെത്തി. 2022 മാർച്ചിൽ അബ്ദുൽ റസാഖിനെയും ഏപ്രിലിൽ എം.കെ. അഷ്റഫിനെയും ഇഡി അറസ്റ്റു ചെയ്തു. റിയൽ എസ്റ്റേറ്റ് മുതൽ ദുബായ് ഡാൻസ് ബാർ വരെയായി പി എഫ് ഐ ഫണ്ട് നിക്ഷേപങ്ങൾ വെളിപ്പെട്ടു.