പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ
കാസർകോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ഉദിനൂർ മണിയൊടിയിലെ ഷബീറി(35) നെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ജുലായ് മാസം മുതൽ പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കൗൺസിലിംഗിലാണ് പെൺകുട്ടി തൻ്റെ ദുരനുഭവം വെളിപ്പെടുത്തിയത്.