20 ദിവസം മുമ്പ് ഗൾഫിൽ നിന്നും എത്തിയ മഞ്ചേശ്വരം സ്വദേശി ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ
കാസർകോട്: 20 ദിവസം മുമ്പ് ഗൾഫിൽ നിന്നും എത്തിയ യുവാവിനെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം, തൂമിനാട്, കുച്ചിക്കാട്ടെ ഫ്ളാറ്റിൽ താമസിക്കുന്ന മുഹമ്മദ് അൻസാർ (32)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭാര്യയും മക്കളും ഇതേ ഫ്ളാറ്റിലെ താഴത്തെ നിലയിൽ താമസിക്കുന്ന ബന്ധുക്കളെ കാണാൻ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മുഹമ്മദ് അൻസാറിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ മംഗൽപ്പാടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മുഹമ്മദ്-അവ്വൗമ്മ ദമ്പതികളുടെ മകനാണ് മുഹമ്മദ് അൻസാർ. ഭാര്യ: നിസ്വാന. മക്കൾ: ഐഫ, അസീഫ, സഹോദരങ്ങൾ: സമീർ, നസീർ, റിയാസ്.