അങ്കമാലിയില്‍ ക്രിമിനല്‍ കേസ് പ്രതി ബാറില്‍ കുത്തേറ്റ് കൊല്ലപ്പെട്ടു
അങ്കമാലി: അങ്കമാലിയില്‍ ബാറില്‍ വെച്ച് യുവാവിനെ കുത്തിക്കൊന്നു. ഹില്‍സ് പാര്‍ക്ക് ബാര്‍ ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആഷിക്(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരാഴ്ച മുന്‍പാണ് ആഷിക് ജയിലില്‍ നിന്നും ഇറങ്ങിയത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് അറിയുന്നത്. ആഷികിന്റെ മൃതദേഹത്തില്‍ ഒന്‍പതോളം കുത്തുകള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്