കണ്ണിൽ ചോരയില്ലെ നിങ്ങള്‍ക്ക്, സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോൾ സന്തോഷമായില്ലേ ? പിപി ദിവ്യക്കെതിരെ സോഷ്യൽ മീഡിയ
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നൊലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യൽ മീഡിയ. യാത്രായപ്പ ചടങ്ങിനിടെ പിപി ദിവ്യ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് നവീൻ ബാബുവി ജീവനൊടുക്കിയത് എന്നാണ് വിവരം.
യാത്രയയപ്പ് യോഗത്തില്‍ തന്നെ വേണമായിരുന്നോ ഇത്തരത്തിലുള്ള ആക്ഷേപമെന്നും നിങ്ങള്‍ ക്ഷണിക്കാതെ അവിടെ ചെന്ന് എന്തെല്ലാമാണ് പറഞ്ഞതെന്നും പിപി ദിവ്യയുടെ ഫെയ്സ്ബുക്ക് പേജുകളില്‍ കമന്റുകള്‍ ചോദിക്കുന്നു.
‘സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോൾ സന്തോഷമായില്ലേ ?അതും ക്ഷണിക്കപ്പെടാത്ത ഒരു സദസ്സിലേക്ക് വന്നിട്ട്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നാൽ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രസിഡന്റ് അല്ലാ, ഒരുത്തനെ കൊലപ്പെടുത്തിയപ്പോൾ സമാധാനമായോ’, ഇങ്ങനെ പോകുന്നു കമന്റുകള്‍
കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് പുലർച്ചെയാണ്. നവീൻ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കണ്ണൂർ എസിപിയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
പത്തനംതിട്ട സ്വദേശിയാണ് നവീൻ ബാബു. ഇന്നലെ രാത്രി പത്തനംതിട്ടയിലേക്ക് തിരിക്കുമെന്നായിരുന്നു സഹപ്രവർത്തകരോട് അദ്ദേഹം പറഞ്ഞിരുന്നത്. നേരത്തെ കാസർകോട് എഡിഎം ആയിരുന്ന ഇദ്ദേഹം മാസങ്ങൾക്ക് മുൻപാണ് കണ്ണൂരെത്തിയത്.