കാസർകോട് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; അധ്യാപികയ്ക്ക് നഷ്ടമായത് 13 ലക്ഷം രൂപ
കാസർകോട്: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ അധ്യാപികയ്ക്ക് 13,37950 രൂപ നഷ്പ്പെട്ടു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയ്ക്കാണ് പണം നഷ്ടമായത്. തട്ടിപ്പ് സംബന്ധിച്ച് കാസർകോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ ട്രേഡിംഗ് എന്ന പേരിലാണ് തട്ടിപ്പുകാർ അധ്യാപികയെ ബന്ധപ്പെട്ടത്. നല്ല സൗഹൃദം സ്ഥാപിച്ച ശേഷം ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചു. പണം നിക്ഷേപിക്കാൻ പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ആദ്യം ചെറിയ തുകയ്ക്ക് വലിയ ലാഭം നൽകിയാണ് കൂടുതൽ പണം നിക്ഷേപിക്കുവാൻ പ്രേരിപ്പിച്ചത്.