എംപിയുടെ വാഹനത്തില്‍ കാര്‍ തട്ടിയത് മുട്ടന്‍ സീനാക്കി; ബഹളം വച്ചയാളുടെ കാറില്‍ കഞ്ചാവ്
അടൂര്‍: ആന്റോ ആന്റണി എം പിയുടെ വാഹനം തട്ടി എന്നാരോപിച്ച് ബഹളമുണ്ടാക്കിയ ആളുടെ കാറില്‍ നിന്ന് നാലുഗ്രാം കഞ്ചാവ് കണ്ടെത്തി. പത്തനംതിട്ട പന്തളത്ത് എംപിയുടെ കാര്‍ സിഗ്നല്‍ കാത്തു കിടക്കുന്നതിനിടെയാണ് മറ്റൊരു കാറില്‍ തട്ടിയത്.
പിന്നാലെ കാറില്‍ നിന്നിറങ്ങിയ പന്നിവിഴ സ്വദേശി ശ്രീജിത്ത് വലിയ ബഹളം ഉണ്ടാക്കി. ഇതോടെ സിഗ്നലില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ സ്ഥലത്തെത്തി. പോലീസുമായി ഇയാള്‍ തര്‍ക്കമുണ്ടാക്കി. ഇതോടെ പോലീസ് നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആള് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.