കാസർകോട് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് ഐയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി ജില്ലാ പോലീസ് മേധാവി.
കാസർകോട്: ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുൽ സത്താർ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് എസ് ഐ ആയിരുന്ന അനൂപിനെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തു .
ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ പി എസ് ആണ് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
വേറെ വിവാദമായിരുന്നു ഓട്ടോറിക്ഷ തൊഴിലാളിയായ വയോധികനായ അബ്ദുൽ സത്താറിൻറെ ആത്മഹത്യ. ഓട്ടോ തൊഴിലാളി യൂണിയനും ജില്ലയിലെ എംഎൽഎമാരായ എൻ ഐ നെല്ലിക്കുന്ന് അഡ്വക്കേറ്റ് സി എച്ച് കുഞ്ഞമ്പു എന്നിവർ പോലീസ് ഉദ്യോഗത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേരത്തെ ഉത്തരവിട്ടിരുന്നതാണ്.
അതേസമയം എസ് ഐ അനൂപമായി ഓട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്ന വീഡിയോ ദുരുദ്ദേശപരമായി പ്രചരിപ്പിച്ചതാണ് എന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട് ജില്ലയിലെ ഒരു സ്ത്രീയെയും രണ്ടു കുട്ടികളിൽ യാത്രക്കിടയിൽ അനാവശ്യം പറയുകയും ഇത് ചോദ്യം ചെയ്ത സ്ത്രീകളെ റെയിൽവേ സ്റ്റേഷൻ റോഡിൽ പാതിവഴി ഇറക്കിവിടുകയുമായിരുന്നു.തുടർന്ന് പോലീസ് എത്തിയ സ്ത്രീകൾ ഇയാൾക്കെതിരെ പരാതി പറയുകയും അന്വേഷണത്തിൽ ഓട്ടോറിക്ഷ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ടാക്സ് ഇൻഷുറൻസ് പൊലൂഷൻ നഗരത്തിൽ ഓടാനുള്ള അനുമതി ഫിറ്റ്നസ് ഒന്നും പ്രസ്തുത ഓട്ടോയ്ക്ക് സംഭവ സമയത്ത് ഉണ്ടായിരുന്നില്ല.
തുടർന്ന് കാസർകോട് പോലീസ് സ്റ്റേഷൻ സമീപത്തെ ഓട്ടോസ്റ്റാൻഡിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഡിവൈഎസ്പി എത്തി ഓട്ടോ ഡ്രൈവർ പോലീസ് സ്റ്റേഷനിൽ എത്തിയുമായിരുന്നു. തുടർന്ന് സ്ത്രീകളോടും പോലീസിനോടും ഇയാൾ മാപ്പപേക്ഷയുമായി രംഗത്ത് വന്നപ്പോഴാണ് നടപടികൾ സ്വീകരിക്കാത്ത പോലീസ് മാനുഷിക പരിഗണന നൽകി ഇയാൾ വിട്ടയക്കുകയായിരുന്നു.അനൂപ് നിലവിൽ സസ്പെൻഷൻ ആയിരിക്കുന്നത് അതുൽ സർക്കാർ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട മാത്രമാണ്.സാമൂഹ്യ മാധ്യമങ്ങൾ പ്രചരിക്കുന്ന മറ്റു സംഭവങ്ങൾ സസ്പെൻഷൻ കാരണമായിട്ടില്ല.