കോഴിക്കോട് തിരുവമ്പാടിയില്‍ നിന്നും കാണാതായ 14കാരിയെ കോയമ്പത്തൂരില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട്ടെ തിരുവമ്പാടിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. റെയില്‍വെ പോലീസ് നടത്തിയ പരിശോധനയിലാണ് റെയില്‍വെ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ നാട്ടിലെത്തിക്കുന്നതിനായി മുക്കം പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.ഒരാഴ്ച മുമ്പാണ് കുട്ടിയെ കാണാതാകുന്നത്.
ഡാന്‍സ് ക്ലാസിനായി വീട്ടില്‍ നിന്നും പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.കുട്ടിയെ കണ്ടെത്തിയതിന് പിറകെ കോയമ്പത്തൂരിലെ റെയില്‍വേ പോലീസ് മുക്കം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു