ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടു; പിന്നാലെയെത്തിയ യുവാവിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം
കോഴിക്കോട്: ജോലി സ്ഥലത്തേയ്ക്കുള്ള യാത്രക്കിടെ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണ മരണം. കോഴിക്കോട് പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻകുട്ടിയുടെ മകൻ അഭിൻ കൃഷ്ണ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ വീടിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
റോഡിന് സമീപത്തായി ജലജീവൻ മിഷന്റെ കുഴിയുണ്ടായിരുന്നു. കുഴിയുടെ സമീപമെത്തിയപ്പോൾ മുന്നിൽ പോവുകയായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ ബൈക്കിൽ വരികയായിരുന്നു അഭിനും ബ്രേക്ക് ചവിട്ടിയെങ്കിലും നിയന്ത്രണംവിട്ട് റോഡിൽ വീഴുകയായിരുന്നു. ഇതേസമയം എതിർദിശയിൽ നിന്നുവന്ന ബൈക്ക് അഭിന്റെ തലയിൽ ഇടിച്ചാണ് മരണം. അഭിൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മാതാവ്: ബിന്ദു.