സുഹൃത്തിന്റെ സുഹൃത്ത് അപ്പാർട്ട്മെന്റിൽ കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സംഭവം രണ്ട് ദിവസം മുമ്പ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. രണ്ട് ദിവസം മുമ്പാണ് സംഭവം. താൻ താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്തിന്റെ സുഹൃത്തായ ദീപുവാണ് അതിക്രമം കാണിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
തിരുവനന്തപുരം നഗരത്തിൽ സിവിൽ സർവീസ് പരിശീലനം ചെയ്യുന്ന വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെക്കുറിച്ചുള്ള ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ദീപു അപ്പാർട്ട്മെന്റിലെത്തിയത്.
തുടർന്ന് പ്രതി ബലമായി മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തി. തുടർന്ന് കടന്നുകളഞ്ഞു. ദീപു കേരളം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.