ലഹരി മരുന്നു കേസ്; ശ്രീനാഥ് ഭാസിയേയും, പ്രയാഗ മാര്‍ട്ടിനേയും ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: ലഹരി മരുന്നു കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്ട്ടിന് എന്നിവരെ പൊലീസ് ഇന്നു ചോദ്യം ചെയ്യും. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നുവെന്ന വിവരവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
ഇരുവരെയും എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യുക. രാവിലെ 10 ന് ചോദ്യം ചെയ്യലിനായി മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇരുവരോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരുവരുടേയും വീടുകളില്‍ ഇതുസംബന്ധിച്ച് നോട്ടീസ് നല്കി. അതേസേമയം, ഹോട്ടലിലെ ലഹരി സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.