ശസ്ത്രക്രിയ ചെയ്യാന്‍ സര്‍ക്കാര്‍ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടു; അടൂര്‍ ജനറല്‍ ആശുപത്രിയിലെ സര്‍ജനെതിരെ പരാതി
പത്തനംതിട്ട: ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രി സര്‍ജനെതിരെയാണ് പരാതി ഉയര്‍ന്നത്. ഡോക്ടര്‍ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖയും പുറത്ത് വന്നു.
സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി പറയുന്നു. അതേസമയം, ആശുപത്രിയില്‍ സര്‍ജറി ചെയ്യാന്‍ പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് ശസ്ത്രക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടതെന്നാണ് ഡോക്ടറുടെ വിശദീകരണം. പരാതിക്കാരിയുടെ സഹോദരിയെയാണ് ചികിത്സയ്ക്കായി കൊണ്ടുപോയത്.