നടൻ ടി പി മാധവൻ അന്തരിച്ചു
കൊല്ലം: നടൻ ടി പി മാധവൻ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന് അന്തേവാസിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്.
ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവന് അഭിനയിച്ചിരുന്നു. എ എം എം എയിലെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു ടി പി മാധവൻ. അറന്നൂറിലധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടു. നടൻ മധുവാണ് ടി പി മാധവനെ സിനിമയിലേക്ക് കൊണ്ടുവന്നത്.