ധോണിയെ കാണാൻ 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടി, വീടിനു മുന്നിൽ ടെൻ്റടിച്ചു’ ആരാധകൻ്റെ വീഡിയോ വൈറൽ
यह लड़का गौरव है, जो दिल्ली से 1200 किमी दूर रांची साइकिल से धोनी से मिलने आया है। पिछले 5 दिन से वो धोनी के घर के बाहर बैठा है, लेकिन धोनी उसे देखकर भी नहीं मिल रहे।
हम सबको उसके प्रति भावनात्मक सहानुभूति हो सकती है, लेकिन मैं नहीं रखता। ऐसा लड़का शायद अपने माता-पिता की बात भी… pic.twitter.com/bmiQLJhTSo
— Ravi Pandey (@pravi4071) October 2, 2024
ആരാധന തലയ്ക്ക് പിടിച്ച് ഇഷ്ടതാരങ്ങളെ ഒന്ന് കാണാന്‍ പഠിച്ച പണി പതിനെട്ടും പയറ്റാറുണ്ട് ആരാധകര്‍. അവരുടെ വാഹനങ്ങളെ പിന്തുടര്ന്നും വീടിനു മുന്നില്‍ കാത്തുനിന്നും പല മാര്‍ഗങ്ങളും അവര്‍ സ്വീകരിക്കും. ഇത്തരത്തില്‍ മഹേന്ദ്രസിങ് ധോണിയെ കാണാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ഒരു ആരാധകന്റെ വീഡിയോ വൈറലാവുകയാണ്.
ഡല്‍ഹി സ്വദേശിയായ ഗൗരവ് കുമാറാണ് റാഞ്ചി വരെ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ധോണിയെ കാണാനെത്തിയത്. ധോണിയുടെ ഫാം ഹൗസിനു മുന്നില്‍ ടെന്റടിച്ച് താമസിക്കുകയും ചെയ്തു. ധോണിയെ കണ്ട വിഡീയോയും ചിത്രങ്ങളും ഗൗരവ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിന് മുമ്പും ധോണിയെ കാണാന്‍ ഗൗരവ് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ചൈന്നെയില്‍ ഐപിഎല്‍ നടക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് ഗൗരവ് സൈക്കിള്‍ ചവിട്ടി. അന്ന് പക്ഷേ ധോണിയെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇക്കുറി ഗൗരവിന്റെ ആഗ്രഹം നടന്നു. ഗൗരവിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തി.