തിരുവനന്തപുരം-മസ്കറ്റ് എയർ ഇന്ത്യ വിമാനത്തിൽ പുക; യാത്രക്കാരെ പുറത്തിറക്കി പരിശോധിക്കുന്നു
തിരുവനന്തപുരം: ടേക്ക് ഓഫിന് തൊട്ടുമുമ്പ് തിരുവനന്തപുരം-മസ്കറ്റ് വിമാനത്തിൽ പുക. യാത്രക്കാരെ പുറത്തിറക്കി പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ടേക്കോഫ് ചെയ്യാനിരുന്ന വിമാനത്തിലാണ് പുക കണ്ടത്. പരിശോധനകൾക്ക് ശേഷം അൽപസമയത്തിനുള്ളിൽ വിമാനം ടേക്കോഫ് ചെയ്യുമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. ഇതിന് പകരം മറ്റൊരു വിമാനം ഏർപ്പെടുത്തേണ്ട ആവശ്യം നിലവിൽ ഇല്ലെന്നും ഗുരുതരമായ പ്രശ്നങ്ങളില്ലെന്നുമാണ് എയർ ഇന്ത്യയും വിമാനത്താവള അധികൃതരും അറിയിക്കുന്നത്.