മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസ്; അജ്മലിൻ്റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി
പ്രതി അജ്മലിൻ്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.
വാദം കേൾക്കാതെയാണ് അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
അതേസമയം കേസിലെ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക്കഴിഞ്ഞ ദിവസം ചമയം നൽകിയിരുന്നു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശ്രീക്കുട്ടിക്ക് ജാമ്യം അനുവദിച്ചത്. കേസിൽ പ്രേരണ കുറ്റമാണ് ശ്രീക്കുട്ടിക്ക് മേൽ ചുമത്തിയിരുന്നത്.