18 കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: 18 കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കരിന്തളം തലയടുക്കം കാരാട്ടെ പി. മിഥുൻ രാജ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. എറണാകുളത്ത് ഒരു കോഴ്സിനു പഠിക്കുകയായിരുന്നു. മാതാപിതാക്കൾ മടിക്കൈയിലെ വീട്ടിൽ പോയി രാത്രി ഒമ്പത് മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണപ്പെട്ടിരുന്നു. കെ.രാജൻ്റെയും ചിമ്മത്തോട്ടെ പി. ശോഭയുടെയും മകനാണ്. സഹോദരൻ പി. വിപിൻ രാജ് (ദുബൈ). മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. വിദേശത്തുള്ള സഹോദരൻ വിപിൻ നാട്ടിലെത്തിയതിന് ശേഷം വൈകുന്നേരം സംസ്കാരം നടക്കും.