കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയിൽ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം,. രാവിലെ സ്കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഇന്നു രാവിലെ ഒൻപതരയോടെയാണു സംഭവം. സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.
കുതറിയോടി സമീപത്തെ വീട്ടിൽ കുട്ടി അഭയം തേടിയതോടെയാണ് സംഭവം നാട്ടുകാര് അറിയുന്നത്. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.