അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന 16 കാരൻ മരിച്ചു
കാസർകോട്: അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന 16 കാരൻ മരിച്ചു. ചട്ടഞ്ചാൽ ബെണ്ടിച്ചാൽ തൊട്ടി സ്വദേശി ഇബ്രാഹിമിന്റെയും റുഖിയയുടെയും മകൻ നിസാമുദ്ദീൻ അബ്ദുല്ലയാണ് മരിച്ചത്. അസുഖം കാരണം നിരവധി ആശുപത്രികളിൽ ചികിൽസ നടത്തിയിരുന്നു. തിങ്കളാഴ്ച അസുഖം മൂർച്ഛിച്ചതിനെ തുടർ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിൽസക്കിടെ മരിച്ചു. ബണ്ടിച്ചാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: നാസീം, നൂർജഹാൻ, നുസ്രിയ, നുസ്രത്ത്.