കണ്ണൂരിൽ മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസിൻ്റെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. രാവിലെ 11ഓടെയായിരുന്നു സംഭവം.
കണ്ണൂരിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് കോടിയേരി ബാലകൃഷ്ണൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. വാഹനവ്യൂഹം കാൽടെക്സ് ജംഗ്ഷനിൽ എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുലിൻ്റെ നേതൃത്വത്തിൽ എത്തിയ ഒരു സംഘം പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തു. ഒരിടവേളക്കു ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തുവന്നത്.