കാസർകോട് : അത്യാവശ്യഘട്ടങ്ങളിൽ ജനങ്ങൾക്ക് ഏറ്റവും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളായ പോലീസ് സ്റ്റേഷൻ മറ്റു സർക്കാർ സേവനങ്ങളിൽ ബിഎസ്എൻഎൽ ഫോണുകൾ നിശ്ചലമായി നാളുകൾ ഏറെയാകുന്നു . കാസർഗോഡ് പോലീസ് സ്റ്റേഷൻ കുമ്പള ബദിയടുക്ക വിദ്യാനഗർ തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളുടെയും സിവിൽ സ്റ്റേഷനിലെ നിരവധി വകുപ്പുകളുടെ ഫോണുകളും ആണ് കഴിഞ്ഞ കുറെ ദിവസങ്ങളായി നിശ്ചലം ആയിരിക്കുന്നത് . പോലീസുമായി ബന്ധപ്പെടാൻ ശ്രമിച്ചാൽ ഈ ഫോൺ നമ്പർ നിലവിലില്ല തുടങ്ങി നിരവധി സന്ദേശങ്ങളാണ് ഫോൺ വിളിക്കുന്ന ആളുകൾക്ക് ലഭിക്കുന്നത് . പരാതി നിരവധി തവണ ബിഎസ്എൻഎല്ലിന് പോലീസുകാരും ജനങ്ങളും നേരിട്ട് അറിയിച്ചെങ്കിലും പരിഹരിക്കാനുള്ള ഒരു ശ്രമവും ബിഎസ്എൻഎല്ലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല . പോലീസ് സ്റ്റേഷന്റെ സാഹചര്യം ഇതാണെങ്കിൽ സാധാരണ ജനങ്ങളുടെ ഫോണുകൾ നിശ്ചലമായാൽ ആ നമ്പർ മറന്നേക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി . ജില്ലയിലെ പല സ്വകാര്യ സ്ഥാപനങ്ങളുടെയും ഫോണുകളും നിശ്ചലമാണ് . ഒരു വർഷത്തിലേറെയായി പരിഹരിക്കാത്ത പല പരാതികളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . കാസർകോട് പോലീസ് സ്റ്റേഷനിൽ നിലവിൽ ഇൻസ്പെക്ടർ ലീവിലാണ് . ഡയറക്ട് എസ് ഐ ഹൈവേ ഡ്യൂട്ടിയിലുമാണ് . അതുകൊണ്ടുതന്നെ പെട്ടെന്ന് ഒരാവശ്യം വന്നാൽ ആരെയും ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ് . ജനങ്ങൾക്ക് പെട്ടെന്ന് ലഭ്യമാകുന്ന 24 മണിക്കൂർ സേവനം ഉറപ്പു നൽകുന്ന അവിശ്യ സർവീസുകളുടെ ഫോൺ നമ്പറുകളുടെ തകരാറുകൾ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്നാണ് ആവശ്യം ഉയരുന്നത് .