കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും നൽകിയിരിക്കുന്നത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്, പല നടൻമാർക്കെതിരെയും ആരോപണമുന്നയിച്ച ആലുവ സ്വദേശിയായ നടി, കേസെടുത്ത് നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ തനിക്കെതിരെയും കമിംഗ് സൂൺ എന്ന്, തനിക്കെതിരെയും ചില ആരോപണങ്ങൾ വരുന്നുവെന്ന് സൂചിപ്പിച്ച് ഒരു പോസ്റ്റിട്ടിരുന്നു. അതിന് പിന്നാലെ ചില യൂട്യൂബ് മാധ്യമങ്ങൾ അവരെ സമീപിക്കുകയും അവർ നൽകിയ അഭിമുഖത്തിൽ പറഞ്ഞ പല കാര്യങ്ങളും തന്നെ അപകീർത്തിപ്പെടുന്നതായിരുന്നു എന്ന് ബാലചന്ദ്രമേനോൻ പറയുന്നു. നിരവധി നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടി ബാലചന്ദ്രമേനോൻ തങ്ങളുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തു എന്നാണ് ആരോപിച്ചത് . ജാഫർ ഇടുക്കി കലാഭവൻ മണി തുടങ്ങിയവർക്കെതിരെ നടി ആരോപണം ഉന്നയിച്ചിരുന്നു, ഇത് പ്രസിദ്ധീകരിച്ച ഇപ്പോൾ കുടിക്കുന്നത് . അതേസമയം നടിക്ക് തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ഇവരെയും കേസിൽ ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .