കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മുവാറ്റുപുഴ: മൂവാറ്റുപുഴ- പിറവം റോഡിൽ എയ്ഞ്ചൽ വോയ്സ് ജംങ്ഷന് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളെജ് വിദ്യാർഥിയായ സിദ്ധാർഥ് ആണ് മരിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.
അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റെരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ 6 വിദ്യാർഥികളുണ്ടായിരുന്നു.
സിദ്ധാർഥന്റെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഗുരുതരമായി പരുക്കേറ്റ മറ്റ് രണ്ട് വിദ്യാർഥികളെ ആലുവ രാജഗിരി ആശുപത്രിയിലും മൂന്ന് പേരെ മൂവാറ്റുപുഴ നിർമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.