ഇൻസ്റ്റഗ്രാമിൽ സൗഹൃദം,പിന്നാലെ നൽകുന്നത് ലഹരിഗുളിക;കെണിയിൽവീണത് നിരവധി പെൺകുട്ടികൾ
തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ചശേഷം സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലഹരിഗുളികകള്‍ നല്കുന്ന യുവാവ് പിടിയില്‍. നെയ്യാറ്റിന്‍കര ആറാലമൂട് സ്വദേശിയായ ശ്യാംമാധവി(43)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേകസംഘം കസ്റ്റഡിയിലെടുത്തത്.
ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കുന്നതായിരുന്നു പ്രതിയുടെ രീതി. ഒരു പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചാല്‍ ഇവര്‍വഴി കൂടുതല്‍ പെണ്‍കുട്ടികളെയും പ്രതി വലയിലാക്കിയിരുന്നു. ഇവര്‍ക്കും ലഹരിഗുളികകളടക്കം പ്രതി കൈമാറിയിരുന്നു. നെയ്യാറ്റിന്‍കര മേഖലയില്‍ നിരവധി വിദ്യാര്‍ഥിനികള്‍ ഇയാളുടെ കെണിയില്വീണതായാണ് സൂചന.
പന്നിഫാം നടത്തുന്ന ശ്യാംമാധവ് നെയ്യാറ്റിന്‍കര, ബാലരാമപുരം സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.