തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞു, ഒരു വയസുകാരന് ദാരുണാന്ത്യം
ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ദാരുണമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. കോഴിക്കോട് താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബിൻ്റെയും ജസ്നയുടെയും മകൻ അസ്ലൻ അബ്ദുള്ളയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് കുഞ്ഞിൻ്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിൽ കഴിയവേ ഇന്നാണ് മരണം.