സ്റ്റുഡന്റ് പൊലീസ് കേഡറ്റായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; എസ് ഐ കസ്റ്റഡിയില്‍
തൃശൂർ: പോക്സോ കേസില്‍ എസ് ഐ പൊലീസ് കസ്റ്റഡിയില്‍. തൃശൂരില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി.
ഗ്രേഡ് എസ് ഐ ചന്ദ്രശേഖരൻ (50) ആണ് പിടിയിലായത്. രണ്ടുവർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തുവച്ച് കാറിനുള്ളില്‍ പീഡിപ്പിച്ചുവെന്നാണ് പ്ളസ് വണ്‍ വിദ്യാർത്ഥിനിയുടെ പരാതി. കൗണ്‍സിലിംഗിനിടെയായിരുന്നു വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തല്‍. തുടർന്ന് അധികൃതർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തൃശൂർ റൂറല്‍ വനിതാ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. എസ് ഐ ചന്ദ്രശേഖരന്റെ മൊഴി രേഖപ്പെടുത്തും. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.