ട്രെയിനിൽ കടത്തുകയായിരുന്ന 5815 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ റെയിൽവേ പൊലീസ് പിടികൂടി
കാസർകോട്: ട്രെയിനിൽ കടത്തുകയായിരുന്ന 5815 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുപി സ്വദേശിയായ 19 കാരൻ പിടിയിലായി. ഉത്തർപ്രദേശ് അസംഗഡ് ജോൽസാഹപൂർ സ്വദേശി ശൈലേഷ് സോങ്കാറി(19)നെയാണ് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്ഐ രജികുമാറും സംഘവും പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. മംഗളൂരുവിൽ നിന്നുള്ള ഏറനാട് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായിരുന്നു സോങ്കാർ. കോഴിക്കോട് ഫറൂഖിൽ വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്നു പുകയില ഉൽപന്നങ്ങളെന്ന് പൊലീസ് പറഞ്ഞു.