പേരാമ്പ്രയിലെ സ്വര്‍ണ വ്യാപാരിയുടെ കാറില്‍ രഹസ്യ അറ; പിടിച്ചെടുത്തത് 3.22 കോടി രൂപ
കോഴിക്കോട്: പേരാമ്പ്രയില്‍ സ്വര്‍ണ വ്യാപാരിയുടെ കാറില്‍ രഹസ്യ അറ കണ്ടെത്തി. കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡിലാണ് രഹസ്യ അറ കണ്ടെത്തിയത്. സ്വര്‍ണ വ്യാപാരിയുടെ ഫ്ലാറ്റില്‍ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു.സംഭവത്തില്‍ രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
പേരാമ്പ്ര ചിരുതകുന്ന് ഫ്ലാറ്റിന്റെ ഉടമസ്ഥന് സ്വര്‍ണ മൊത്ത, ചില്ലറ വ്യാപാരിയായ ദീപക്, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഒരു കാറും പിടികൂടി. ഈ കാറിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. കാറിന്റെ രഹസ്യ അറയില്‍ ആണ് പണം സൂക്ഷിച്ചത്. രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി 10:45 വരെ നീണ്ടു.