പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാനു ഇസ്മായില്‍ കൊച്ചിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍
പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാനു ഇസ്മായില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍. കഴിഞ്ഞ 10 ദിവസമായി ഇതേ ഹോട്ടലില്‍ താമസിക്കുകയായിരുന്നു ഷാനു. സംഭവത്തില്‍ എറണാകുളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിയാണ് മരിച്ച ഷാനു.
സെപ്റ്റംബര്‍ 11ന് ആണ് ഷാനു ഇസ്മയില്‍ ഹോട്ടലില്‍ റൂം എടുത്തത്. ഇന്ന് റൂമില്‍ നിന്നും പുറത്തു വരാത്തത് കൊണ്ട് അന്വേഷിച്ചപ്പോഴാണ് ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് സെന്‍ട്രല്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നേരത്തെ തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ ഷാനുവിനെതിരെ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2018ല്‍ സിനിമയിലും സീരിയലും അവസരം വാഗ്ദാനം ചെയ്ത് തന്നെ ചൂഷണം ചെയ്തു എന്നായിരുന്നു നടിയുടെ പരാതി. ഷാനുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് എടുത്തത്.