കാസർകോട്, പള്ളത്ത് ചെന്നിക്കര സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: നുള്ളിപ്പാടി, ചെന്നിക്കര സ്വദേശിയെ കാസർകോട്, പള്ളത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ സുബ്രഹ്മണ്യൻ-സരസ്വതി ദമ്പതികളുടെ മകൻ പി. സുരേഷ് (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ടൗൺ പൊലീസ് കേസെടുത്തു ഭാര്യ: പ്രീത. മക്കൾ: അബി, അനുശ്രീ. സഹോദരങ്ങൾ: മോഹനൻ, മാലതി, പരേതനായ ഗോപിനാഥ്, പ്രകാശ്.