മദ്ഹേ മദീന റബീഹ് കോൺഫറൻസ് 22നു അബു ഹൈൽ കെ.എം.സി.സി.യിൽ
ദുബൈ: ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി 22നു ഞായറാഴ്ച അബു ഹൈൽ കെ.എം.സി.സി. പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ നടക്കും. മൗലൂദ് പാരായണവും ശാഹുൽ ഹമീദ് അൻവരി മലയിലിൻ്റെ മദ്ഹുർ റസൂൽ പ്രഭാഷണവും ഉണ്ടാവും. പ്രവാചക പ്രകീർത്തനം കൊണ്ട് പ്രവാസി മണ്ണിൽ ഇതിഹാസം തീർത്ത റൗളത്തുൽ ജന്ന ബുർദ സംഘത്തിൻ്റെ ബുർദ മജ്ലിസും ഉണ്ടായിരിക്കുന്നതാണ്. ഇൻ്റർനാഷണൽ ഫിറ്റ്നസ് ബോഡി ബിൽഡ് ഫെഡറേഷൻ അർമേനിയയിൽ നടത്തിയ അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദുബൈ സഫാ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്റ്ററും യു.എ.ഇ കെ.എം.സി.സി കാസർകോട് ജില്ലാ കോഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാനും കാസർകോട് സി.എച്ച് സെൻ്റർ ഡയറക്റ്റർ ബോർഡ് അംഗവുമായ ഹനീഫ് മരവയലിന്റെ മകൻ അഫ്റാസ് മരവയലിനെ ആദരിക്കും. പരിപാടിയിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡൻ്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ അഭ്യർത്ഥിച്ചു.