മാരക മയക്കുമരുന്ന്: യുവതിയും അഞ്ച് കൂട്ടുകാരും കുമളിയിൽ അറസ്റ്റിൽ
കുമിളി: നിരോധിത മയക്കുമരുന്നുകളുമായി കാറിൽ സഞ്ചരിച്ച യുവതിയടക്കമുള്ള 5 അംഗ സംഘത്തെ കുമളിയിൽ എക്സൈസ് സംഘം പിടികൂടി. പ്രതികളുടെ കാറടക്കം പിടിച്ചെടുത്തു. കാക്കനാട് സ്വദേശി ആരോമൽ (24), വൈക്കം കാപ്പന്തലസ്വദേശി എഡ്വിൻ ഡേയ്സ് (24), കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജസ്റ്റിൻ ജോസഫ് (26), വൈക്കം ബ്രഹ്മമംഗലം സ്വദേശി വൈഹരി (24), തൊടുപുഴ മുട്ടം സ്വദേശിനി ജെറിൻ (24) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്നും എം.ഡി.എം.എ. ബ്രൗൺഷുഗർ, ബ്രൗൺഷുഗർ ചൂടാക്കി ഉപയോഗിക്കുവാനുള്ള അലുമിനിയം ഫോയിൽ പേപ്പർ എന്നിവ കണ്ടെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ എക്സൈസ് സംഘം ജാമ്യത്തിൽ വിട്ടയച്ചു വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്റ്റർ കെ.വി. ബിജു, കുമളി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.