തലശ്ശേരി പുന്നോലിൽ 16കാരി ട്രെയിൻ തട്ടി മരിച്ച നിലയിൽ
കണ്ണൂർ: തലശ്ശേരി പുന്നോലിൽ 16 കാരി ട്രെയിൻ തട്ടി മരിച്ചു. പുന്നോലിലെ അബ്ദുൾനാസറിൻ്റെയും ഹിറയുടെയും മകൾ പിഎം ഇസ(16) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ പുന്നോൽ റെയിൽവേ ഗേറ്റിൻ്റെ സമീപത്തായിരുന്നു അപകടം. ന്യൂ മാഹി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.