തൃശ്ശൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
തൃശ്ശൂർ: ദേശീയപാത 66-ല്‍ തൃപ്രയാര്‍ വി.ബി. മാളിന് സമീപം കണ്ടെയ്നര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് കാരേപറമ്പില്‍ രാമദാസിന്റെ മകന് ആശിര്‍വാദ് (18), വലപ്പാട് മാലാഖ വളവ് അമ്പലത്ത് വീട്ടില്‍ സഗീറിന്റെ മകന് ഹാഷിം (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന വലപ്പാട് കോതകുളം വലിയകത്ത് നിഹാല്‍ (19) നെ പരിക്കുകളോടെ തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയിരുന്നു അപകടം.