സ്കൂട്ടറിൽ കടത്തിയ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ
കാസർകോട്: സ്കൂട്ടറിൽ കടത്തിയ കർണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ. മധൂർ, പന്നിപ്പാറ, എം.ജി നഗറിലെ ഗണേശ നിലയത്തിൽ പി. രാധാകൃഷ്ണ (37)നെയാണ് റേഞ്ച് എസൈസ് ഇൻസ്പെക്ടർ ജെ. ജോസഫും സംഘവും അറസ്റ്റു ചെയ്തത്. ഐ.ബി പ്രിവൻ്റീവ് ഓഫീസർ ഇ.കെ ബിജോയ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉദയഗിരിയിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് 7.74 ലിറ്റർ കർണ്ണാടക മദ്യം പിടികൂടിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ എ.വി രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. രാജേഷ്, ടി. കുഞ്ഞിക്കണ്ണൻ, ടി.സി അജയ് എന്നിവരും ഉണ്ടായിരുന്നു.