കളിക്കുന്നതിനിടയിൽ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു;പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം.
കാസർകോട്: കളിക്കുന്നതിനിടയിൽ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീണുണ്ടായ അപകടത്തിൽ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ഉദുമ, പള്ളം, തെക്കേക്കരയിലെ മാഹിൻ റാസിയുടെ മകൻ അബുതാഹിർ (രണ്ടര)ആണ് മരണപ്പെട്ടത്. മാങ്ങാട്, കുളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.