എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ
കാസർകോട്: ഏഴു ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചിറ്റാരിക്കാൽ, ഭീമനടി, കുന്നുംകൈ സ്വദേശിയും കാഞ്ഞങ്ങാട്, ഞാണിക്കടവിൽ താമസക്കാരനുമായ കെ.കെ നൗഫലി(40)നെയാണ് ഹൊസ്ദുർഗ് എസ്.ഐ എൻ. അൻസാറും സംഘവും അറസ്റ്റു ചെയ്തത്. പടന്നക്കാട് ടൗണിൽ വാഹനപരിശോധനക്കിടയിലാണ് നൗഫൽ പൊലീസിൻ്റെ പിടിയിലായത്. പ്രതിയുടെ ഭാര്യയുടെ പേരിലുള്ള സ്കോർപിയോ കാറാണ് മയക്കുമരുന്നു കടത്തിനു ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു. എസ്.ഐ രാജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജ്യോതിഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.