സ്കൂട്ടറിൽ കടത്തുകയായിരുന്ന 9.12 ലക്ഷത്തിന്റെ ഹവാല പണവുമായി യുവാവ് അറസ്റ്റിൽ
കാസർകോട്: 9,12000 രൂപയുടെ കുഴൽപ്പണവുമായി യുവാവ് അറസ്റ്റിൽ. പടന്ന, കോ-ഓപ്പറേറ്റീവ് ബാങ്കിനു സമീപത്തെ എം.കെ ഹൗസിൽ എം.കെ ഹാഷിമി (41)നെയാണ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയ്ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിൻ്റെ നിർദ്ദേശ പ്രകാരം പടന്നയിൽ നടത്തിയ പരിശോധനയിലാണ് ഹാഷിം അറസ്റ്റിലായത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഇയാൾ. ചന്തേര എസ്.ഐ സതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, പ്രഭേഷ്, വനിതാ സിവിൽ പൊലീസ് ഓഫീസർ ദിവ്യശ്രീ, ഡ്രൈവർ സുരേഷ് ബാബു എന്നിവരാണ് കുഴൽപ്പണം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.