തിളച്ച വെള്ളം ദേഹത്തു വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: തിളച്ച വെള്ളം ദേഹത്തു വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. പാനൂര്‍ തൂവത്തുകുന്നിലെ അബ്ദുല്ല- സുമയത്ത് ദമ്പതികളുടെ മകള്‍ സെയ്ഫ ആയിഷയാണ് മരിച്ചത്.
ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 13നാണ് കുട്ടിയുടെ കാലില്‍ തിളച്ച വെള്ളം അബദ്ധത്തില്‍ വീണത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. എല്‍കെജി വിദ്യാര്‍ഥിനിയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. കൊളവല്ലൂര്‍ പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.