ചെറുകുന്നിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; എട്ടുപേർക്ക് പരിക്ക്
കണ്ണൂർ: ചെറുകുന്നിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ 8 പേർക്ക് പരിക്ക്. എട്ടിക്കുളം സ്വദേശികളായ മുഹമ്മദ്(17), മുബാറക്ക് (18), മുഹമ്മദ് ഇഹ്സാൻ സാദിഖ് (17), റിസ്സാൻ (18), ഹാഫിസ് (17) എന്നിവരാണ് പരിക്കുകളോടെ ചികിത്സ തേടിയത്. ഇതിൽ മുബാറക്കിൻ്റെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ഇന്നോവ കാർ റോഡിൽ നിന്നും തെന്നി മാറി വയലിലെ തെങ്ങിൽ ഇടിച്ച് മറിയുകയായിരുന്നു. പരിക്ക് പറ്റിയവരെ പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജിലും, മൂന്നുപേർ ചെറുകുന്നിലെ മിഷ്യൻ ആശുപത്രിയിലും, ഗുരുതരമായി പരിക്ക് പറ്റിയവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.