മലപ്പുറം: മലപ്പുറം എടരിക്കോട് പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ നൗഫലിന്റെ മകൾ ഒരു വയസായ ഹൈറ മറിയത്തെയാണ് ബക്കറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി , പോസ്റ്റ്മോർട്ടം നടപടികൾ ശേഷം കുടുംബാംഗങ്ങൾക്ക് മൃതദേഹം വിട്ടു നൽകും .